പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതാനൊരുങ്ങി സാങ്കേതിക സർവകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതാനൊരുങ്ങി സാങ്കേതിക സർവകലാശാല. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ നൽകുന്ന തരത്തിലാകും കരിക്കുലം. അടുത്ത അക്കാദമിക വർഷം പ്രസിദ്ധീകരിക്കുന്ന തരത്തിലേക്കാണ് സർവ്വകലാശാല പാഠ്യപദ്ധതി ആലോചിക്കുന്നത്. ഓരോ നാലുവർഷം കൂടുമ്പോഴാണ് സാങ്കേതിക സർവ്വകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കാറുള്ളത്. ഇത് പ്രകാരം 2023 അക്കാദമിക വർഷം ആരംഭിക്കേണ്ടിയിരുന്നത് പുതിയ പാഠ്യപദ്ധതിയിലൂടെയായിരുന്നു. എന്നാൽ പ്രാരംഭ നടപടികൾ പോലും ഇതുവരെ തുടങ്ങാൻ സാധിച്ചില്ല. ഇന്നലെ ചേർന്ന ബോർഡ് ഓഫ് ഗവർണർസ് യോഗത്തിൽ വിഷയം ചർച്ച ആവുകയും വലിയ വിമർശനം ഉയരുകയും ചെയ്തു. യോഗത്തിൽ കരിക്കുലം പരിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള വിവിധ നിർദ്ദേശങ്ങളുണ്ടായി.

നിലവിലെ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് അമിതഭാരം ഉണ്ടാക്കുന്നതായി അക്കാദമിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭിരുചി പ്രകാരം പഠിക്കാനുള്ള സംവിധാനം കൊണ്ടുവരണം. ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങൾ നൽകണം. ഇതിൽനിന്ന് കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങൾ സ്വീകരിക്കാം. വ്യാവസായികമായി പ്രയോജനപ്പെടുന്ന തരത്തിൽ കൂടിയാകണം പരിഷ്‌കരണം. ഇതുവഴി കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താമെന്നും ആസ്വാദ്യകരമായ പഠനസാഹചര്യം ഉറപ്പാക്കാമെന്നും ബോർഡ് ഓഫ് ഗവർണർസ് യോഗം വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...