മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം ; പ്രതികളെ പിടികൂടാന്‍ പോലീസ് സംഘം കാത്തിരുന്നത് മൂന്നുദിവസം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് സംഘം കാത്തിരുന്നത് മൂന്നുദിവസം. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ചാണ് ഇവര്‍ കൊലപാതകം നടത്തി രക്ഷപെട്ടത്. അതിനാല്‍തന്നെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ തെങ്കാശിയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. പ്രതികളെ പിടികൂടാന്‍ കേരള പോലീസിന് തമിഴ്‌നാട് പോലീസിന്‍റെ സഹായം ലഭിച്ചു. തെങ്കാശിയില്‍നിന്ന് 15 കിമീ അകലെയുള്ള അയ്യാപുരത്തെ തടിമില്ലിലാണ് പ്രതികള്‍ കൊലപാതകത്തിന് ശേഷം കഴിഞ്ഞത്. ജീവനക്കാര്‍ക്കായുള്ള ഷെഡ്ഡുകളിലാണ് പ്രതികളായ മദ്രാസ് മുരുകനെന്ന് വിളിപ്പേരുള്ള മുരുകനും (42), സുബ്രഹ്മണ്യനും (24) ഉണ്ടായിരുന്നത്. ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള മാവിന്‍ത്തോട്ടത്തിന് നടുവിലാണ് തടിമില്‍ സ്ഥിതി ചെയ്യുന്നത്.

പ്രതികള്‍ തടിമില്ലിലെ ഷെഡ്ഡിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഒട്ടേറെ ഷെഡുകള്‍ ഉള്ളതിനാല്‍ അതിലേതിലാണ് പ്രതികളുള്ളതെന്ന് കണ്ടെത്താന്‍ പോലീസിന് പെട്ടെന്ന് കഴിഞ്ഞില്ല. തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെ രാത്രി 11 മണിയോടെ ഷെഡ് വളഞ്ഞാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിടികൂടി. പോലീസിന്‍റെ നീക്കങ്ങള്‍ അറിയാന്‍ മുരുകന്‍ മറ്റുള്ളവരുടെ മൊബൈലില്‍ യുട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും വീക്ഷിച്ചിരുന്നു. അതേസമയം കേസില്‍ പിടിയിലായ മൂന്നുപേരെ കൂടി റിമാന്‍ഡ് ചെയ്തു. മുരുകന്‍, മധുര സ്വദേശി സുബ്രഹ്മണ്യന്‍, വലഞ്ചുഴി ജമീല മന്‍സിലില്‍ നിയാസ് അമാന്‍ എന്നിവരെയാണ് ഞായറാഴ്ച മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട വലഞ്ചൂഴി പള്ളിമുരുപ്പേല്‍ ഹരീബിനെ (ആരിഫ്, 38) നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...