നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് റിപ്പോർട്ട്. ചവിട്ടിൽ കുഞ്ഞിന്റെ 7 വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞതിന്‌ പുറമേ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കി. കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതിയായ അഷ്‌കറിനെതിരെ പണം തട്ടിയ കേസുകളിലും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളിൽ നിന്ന് പണം തട്ടൽ പതിവാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നെടുമങ്ങാട് അമ്മയുടെയും രണ്ടാനച്ഛന്റേയും മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട ഒന്നര വയസുകാരൻ നേരിട്ടത് ക്രൂരപീഡനമാണ് എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് കസ്റ്റഡിലെടുത്ത രണ്ടാനച്ഛന്റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അമ്മ അഖില, രണ്ടാനച്ഛൻ അസ്കർ എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...