കൊലപാതകം, മോഷണം; കൊവിഡ് സമയത്ത് ജയിലിൽ നിന്ന് പുറത്തുപോയ പ്രതി സ്പൈഡർ സാബു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊലപാതക കേസിലും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലും പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു എന്ന സാബു (52) വി നെയാണ് സിറ്റി പോലീസ് കമ്മീഷണർ ഡിഐജി. രാജ്പാൽമീണ ഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. 2001 -ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥനായ അഡ്വ. ശ്രീധരകുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും,ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു.

കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച ഇളവ് മുതലെടുത്ത് രണ്ടാളുടെ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങുകയായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ ബിജുവിനെ മംഗലാപുരത്ത് നിന്നും പോലീസ് ഈയിടെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷം സാബു എറണാകുളത്ത് താമസിച്ച് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു. പിന്നീട് കർണ്ണാടകയിലെ ധർമ്മസ്ഥലക്ക് അടുത്തുള്ള ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ചു കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദനങ്ങൾ നടത്തുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...