തൃശൂര്‍ : കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി കറപ്പം വീട്ടില്‍ അബുബക്കറിന്റെ മകന്‍ ഫിറോസാണ് (45) വാടക ക്വാര്‍ട്ടേഴ്സില്‍ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ യാണ് സംഭവം. ക്വാര്‍ട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റില്‍ കുത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഫിറോസ് നിരവധി കേസുകളില്‍ പ്രതിയാണ്.
രണ്ടംഗ സംഘം യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു
RECENT NEWS
Advertisment




























