കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു ; 48കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച 48 വയസുകാരൻ പിടിയിൽ. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. 55കാരിയായ കാമുകിയെ സാമ്പത്തിക തർക്കം കാരണമാണ് യുവാവ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇടക്കിടെ ഓരോ കഷ്ണങ്ങൾ ഇയാൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു.

മുസി നദിക്കരികെ ഒരു സ്ത്രീയുടെ തല ഒരു കറുത്ത കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ശുചീകരണ തൊഴിലാളി വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ദിൽഷുക്നഗറിൽ താമസിക്കുന്ന അനുരാധ റെഡ്ഡി എന്ന 55കാരിയുടേതാണെന്ന് കണ്ടെത്തി. 48കാരനായ ചന്ദ്ര മോഹൻ എന്നയാളാണ് അനുരാധയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 15 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഏറെക്കാലം മുൻപ് അനുരാധയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചുപോയതാണ്. ചന്ദ്ര മോഹൻ്റെ വീടിൻ്റെ താഴത്തെ നിലയിലാണ് അനുരാധ കഴിഞ്ഞിരുന്നത്. അനുരാധ ആളുകൾക്ക് പലിശ വാങ്ങി പണം നൽകാറുണ്ടായിരുന്നു. 2018ൽ ചന്ദ്ര മോഹൻ ഇവരിൽ നിന്ന് 7 ലക്ഷം രൂപ കടം വാങ്ങി. ഒരുപാട് തവണ മടക്കി ചോദിച്ചെങ്കിലും ചന്ദ്ര മോഹൻ പണം തിരികെ നൽകിയില്ല. മെയ് 12ന് വൈകുന്നേരം ഇതേ കാര്യത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

വാക്കുതർക്കത്തിനിടെ അനുരാധയെ ചന്ദ്ര മോഹൻ കത്തികൊണ്ട് ആക്രമിച്ചു. വയറ്റിലും നെഞ്ചത്തും കുത്തേറ്റ അനുരാധ വൈകാതെ മരണപ്പെട്ടു. പിന്നീട് രണ്ട് സ്റ്റോൺ കട്ടിംഗ് മെഷീൻ കൊണ്ട് അനുരാധയുടെ മൃതദേഹം ചന്ദ്ര മോഹൻ കഷ്ണങ്ങളാക്കി മുറിച്ചു. മറ്റ് ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച ചന്ദ്ര മോഹൻ തല ഒരിടത്ത് ഉപേക്ഷിച്ചു. ദുർഗന്ധം അകറ്റാൻ ഇയാൾ സുഗന്ധ്ര ദ്രവ്യങ്ങൾ ഉപയോഗിച്ചു. സംശയം തോന്നാതിരിക്കാൻ അനുരാധയുടെ മൊബൈൽ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് ചന്ദ്ര മോഹൻ ഇടക്കിടെ മെസേജ് ചെയ്യാറുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...