ട്വിറ്ററിൽ വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ച് മസ്ക്

For full experience, Download our mobile application:
Get it on Google Play

രു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റർ താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം വായിക്കാൻ കഴിയുന്ന തരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റിൽ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്, പരിധി 300 പോസ്റ്റുകൾ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ കാണാമെന്നും മസ്ക് വ്യക്തമാക്കി.

ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താൽക്കാലിക പരിധി നിശ്ചയിക്കുന്നത്. അതേസമയം സിസ്റ്റം കൃത്രിമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഒരു വെബ് സൈറ്റിൽ നിന്ന് ഇംപോർട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്ക്രാപ്പിങ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. നൂറോളം ഓർഗനൈസേഷനുകൾ, ഒരുപക്ഷേ കൂടുതൽ, ട്വിറ്റർ ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നു എന്നും മസ്ക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...