റേഡിയോ ജോക്കി രാജേഷ് കൊലക്കേസ് ; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് റെക്സിന് പകരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി ഇനി വിചാരണക്ക് ഹാജരാകും. കേസിലെ ദൃക്സാക്ഷി, പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതിൽ അഡ്വക്കേറ്റ് റെക്സിന് വീഴ്ചയുണ്ടായെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഖത്തറിൽ നിന്നും ഗൂഡാലോചന നടത്തിയാണ് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തുന്നത്. ഖത്തറിലെ വ്യവസായായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധത്തിൽ സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കിളമാനൂർ മടവൂരിലുള്ള റിക്കോർഡിംഗ് മുറിയിലിട്ട് നാലംഗം സംഘം വെട്ടിക്കൊല്ലുമ്പോള്‍ ഒപ്പമുണ്ടയിരുന്നത് സുഹൃത്തായ കുട്ടനായിരുന്നു. കുട്ടനും വെട്ടുകിട്ടിയിരുന്നു. വിചാരണ വേളയിൽ അക്രമിസംഘത്തെ കുട്ടൻ കോടതിയിൽ തിരിച്ചറിഞ്ഞു. വിചാരണ അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഗൂഢാലോചന കേസിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് പ്രതിഭാഗത്തിനും സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അവസരമുണ്ടായി. മുഖ്യസാക്ഷി കുട്ടനെ പ്രതിഭാഗം വിസ്തരിച്ചപ്പോള്‍ കൂറുമാറി.

അന്വേഷണസംഘത്തെ അറിയിക്കാതെയോ വേണ്ടത്ര ജാഗ്രത കാണിക്കാതെയോ ആണ് അഡ്വ. റെക്സ് തീരുമാനമെടുത്തത് എന്നും നടപടി വേണെമന്നും റൂറൽ എസ്പി ശിൽപ്പ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകി. 100 -ലധികം സാക്ഷികളെ വിസ്തിരിച്ച കേസിൽ വീണ്ടും സാക്ഷി വിസ്താരത്തിൻെറ ആവശ്യമുണ്ടായിരുന്നില്ലെന്നും പോലിസ് റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൻെറ വിസ്താരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് കൈമാറിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 30 -ന് മുമ്പ് വിചാരണ പൂർത്തിയാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...