ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം ബാലനെ മര്‍ദ്ദിച്ചു ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്‌ : ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം ബാലനെ മര്‍ദിച്ചു. മധ്യപ്രദേശിലെ ഖാണ്ഡവയിലാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാഥിയായ കുട്ടിയെ തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്. മുദ്രാവാക്യം വിളിക്കാതിരുന്നതോടെ കുട്ടിയുടെ കവിളില്‍ അടിക്കുകയും ചെയ്തു. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

കുട്ടിയുടെ പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കുട്ടി ട്യൂഷനു പോകുന്ന വഴി രാജു ഭില്‍ എന്നറിയപ്പെടുന്ന അജയ് കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായി പിതാവ് പന്ദന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഖഡ്വ ഡിഎസ്പി അനില്‍ ചൗഹാന്‍ പറഞ്ഞു. കുട്ടി നവോദയ വിദ്യാലയത്തിലേക്കുളള പ്രവേശനത്തിനായി തയ്യാറെടുക്കുകയാണെന്നും അതിനായാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോയിരുന്നതെന്നും മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-എ (ഏതെങ്കിലും വിഭാഗത്തിന്‍റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 323 എന്നിവ പ്രകാരമാണ് പാണ്ഡാന പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുളളത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...