മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരാട്ടം പൊടി പാറുകയാണ്. ഇടതു മുന്നണി സ്ഥാനാർഥിയായി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് എത്തിയതോടെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടമാണ് മണ്ഡലത്തിൽ കാണുന്നത്. ഇരു ചേരികളിലുമായി അണികളും നേതാക്കളും ആവേശത്തോടെ അണിനിരക്കുന്നുണ്ട്. അതിനിടയിലാണ് നിലമ്പൂരിൽ നിന്നും ഒരു വീഡിയോ വൈറലായിരിക്കുന്നത്. ഇടത് സ്ഥാനാർഥി എം സ്വരാജിനെ വഴിയിൽ കണ്ടപ്പോൾ മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോ. കാറിലുള്ള യാത്രക്കിടെയാണ് വഹാബിന് മുന്നിലൂടെ സ്വരാജിന്‍റെ പ്രചരണ വാഹനമെത്തിയത്. രാഷ്ട്രീയത്തിൽ രണ്ട് ചേരിയാണെങ്കിലും രാഷ്ട്രീയ മര്യാദ പാലിച്ച് വഹാബ് സ്വരാജിനെ അഭിവാദ്യം ചെയ്ത ശേഷമാണ് മുന്നോട്ട് പോയത്. വീഡിയോ കണ്ടവർ ഇരുവരും പരസ്പരം പാലിച്ച രാഷ്ട്രീയ മര്യാദക്ക് കയ്യടിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























