തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ഇന്ന് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്.

മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് കോഴിക്കോട് ചേർന്ന് നേതൃയോഗത്തിന് മുമ്പായി പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു.

സാഹചര്യം അനുകൂലമാണ് എങ്കിലും ജയം ഉറപ്പാക്കാൻ സ്ഥാനാർത്ഥിയെ നിർണയത്തിൽ ടേം വ്യവസ്ഥ മാനദണ്ഡം ആക്കണമെന്ന ആവശ്യവും യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു. തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള സീറ്റുകള്‍ കോൺഗ്രസുമായി വെച്ച് മാറുന്ന കാര്യവും ചർച്ചകളിലുണ്ട്. എസ്ഐആറിനെതിരായ പ്രക്ഷോഭ പരിപാടികളും ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വരെ കണ്ടെത്താനായി ഈ മാസം 10 ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും മുസ്ലിം ലീഗ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് വില കൂട്ടണം ; 40 കഴിഞ്ഞവർ ഒഴിവാക്കണമെന്നും ബിജെപി മന്ത്രി ; ജനങ്ങളെ...

0
ഇൻഡോർ: രാജ്യത്ത് പഞ്ചസാര വില ഉയരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ...

നേപ്പാൾ പ്രളയം : 77 കൈലാസ തീർഥാടകരെ കാണാനില്ല ; സ്ഥിരീകരണവുമായി സദ്‍ഗുരു

0
ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ...

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...