ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ്. സീനിയര്‍ പ്ലീഡര്‍, സ്‌പെഷ്യല്‍ പ്ലീഡര്‍, പ്ലീഡര്‍ പോസ്റ്റുകളിലായി 82 പേരെയാണ് അഡ്വക്കെറ്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാര്‍ നിയമിച്ചത് .മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ ഈ നിയമനങ്ങളില്‍ മുസ്ലിം ലീഗിന് ലഭിച്ചത് ഒമ്പതെണ്ണമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ കണക്കാക്കിയാല്‍ 54 പേരെ കൂടി ഇനി നിയമിക്കാനുണ്ട്. എങ്കിലും ഇതുവരെ നടന്ന നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്റെ പരാതി. പട്ടികയില്‍ സാമുദായിക സംതുലിതത്വം ഇല്ലെന്ന കാര്യവും ലീഗ് ഉന്നയിക്കുന്നു. പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു. അസംതുലിതത്വം പരിഹരിച്ച് വേണം ഇനിയുള്ള നിയമനങ്ങളെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.അതേസമയം ലീഗ് ക്വാട്ടയില്‍ ഒരു എം പിയും സംസ്ഥാന സെക്രട്ടറിയും ജൂനിയര്‍മാരെ തിരുകിക്കയറ്റിയെന്ന പരാതിയുമുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി...

കാപ്പ ലിസ്റ്റിലുള്ള ബിജെപി കൗൺസിലർ ആർ സു​ഗതന് സംരക്ഷണമൊരുക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പോലീസിന്റെ കാപ്പ...

ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഭാര്യയെ മർദ്ദിച്ചെന്ന കേസിൽ പ്രതികരണവുമായി സിപിഎം...

0
തൃശൂർ: ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഭാര്യയെ മർദ്ദിച്ചെന്ന...

നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ എത്തി

0
ഇടുക്കി: നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ എത്തി. നിലവിൽ...