കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിപിഎം നേതാവ് കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം. ചൂരല്‍മലയിലെ ദുരന്തബാധിരെ പുനരധിവസിപ്പിക്കുന്നതിനുള്ള ലീഗിന്റെ വീട് നിര്‍മാണത്തില്‍ ജലീലിന് പുലബന്ധം പോലുമില്ലെന്ന് ലീഗ് ജില്ലാ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു. അടുത്ത ഘട്ട വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. അത് ജലീലിനെ ബോധിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ടി.മുഹമ്മദ് പറഞ്ഞു. ഇനി 54 വീടുകളാണ് ലീഗ് കൈമാറാനുള്ളത്. ഈ വീടുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. ആഗസ്റ്റില്‍ 25 വീടുകള്‍ കൂടി കൈമാറുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ലീഗിന്റെ രണ്ടാംഘട്ട വീട് നിര്‍മാണം തുടങ്ങിയിട്ടില്ലെന്നും താന്‍ വയനാട്ടില്‍ പത്രസമ്മേളനം വിളിച്ച് വിമര്‍ശിച്ചതുകൊണ്ടാണ് ആദ്യഘട്ട വീടുകള്‍ കൈമാറിയതെന്നും കെ.ടി ജലീല്‍ അവകാശപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ജലീലിനെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.ലീഗിന്റെ ബാക്കി 50ലധികം വീടുകള്‍ എവിടെയെന്നായിരുന്നു ജലീലിന്റെ ചോദ്യം. വീടുകള്‍ നിര്‍മിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ജലീല്‍ ഇന്ന് മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു.താന്‍ നിരന്തരം ചോദ്യം ഉയര്‍ത്തിയത് കൊണ്ടാണ് വേഗത്തില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഭരണത്തിന്റെ ഹാങ്ങോവറില്‍ ബാക്കിയുള്ള വീടുകളുടെ കാര്യം ലീഗ് മറന്ന മട്ടാണ്. രണ്ടുമാസത്തിനുള്ളില്‍ വീട് നിര്‍മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ വയനാട്ടിലെത്തി ലീഗുകാരെ ഇത് ഓര്‍മപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...