പാർട്ടി ലെവി അടക്കാത്ത ജനപ്രതിനിധികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ്‌ നൽകില്ലെന്ന് മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി ലെവി അടക്കാത്ത ജനപ്രതിനിധികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ്‌ നൽകില്ലെന്ന് മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് കടുപ്പിക്കുകയാണ് മുസ്ലിം ലീഗ്. ഈ മാസം 20നകം വീഴ്ച വന്ന ലെവി കുടിശ്ശിക അടച്ചുതീർക്കണം. ബാഫഖി തങ്ങൾ സെന്റർ നിർമ്മാണത്തിന് ഓണറേറിയം നൽകാത്തവർക്കും പാർട്ടി മത്സരവിലക്ക് ഏർപ്പെടുത്തും. പാർട്ടി ലെവി നൽകാത്തവർക്കും ബാഫഖി തങ്ങൾ സെന്റർ നിർമാണത്തിന് ഒരു മാസത്തെ ഓണറേറിയം നൽകാത്ത ജന പ്രതിനിധികൾക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് പാർട്ടി നിലപാട്. പാർട്ടി പത്രത്തിന്റെ വരിക്കാർ അല്ലാത്ത ജനപ്രതിനിധികളുടെ വിവരങ്ങളും നേതൃത്വത്തിന് കൈമാറും.

ഇത്തരം ജനപ്രതിനിധികളുടെ വിവരവും മത്സര അയോഗ്യതയും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകാൻ തീരുമാനമെടുത്തങ്കിലും വീഴ്‌ച വന്ന ലെവിയും ഓണറേറിയവും അടക്കുന്നതിനും പാർട്ടി പത്രത്തിന്റെ വാർഷിക വരിക്കാരാവുന്നതിനും സെപ്റ്റംബർ 20 വരെ സമയം അനുവദിക്കാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഈ സമയപരിധി കഴിഞ്ഞാവും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയ്ക്ക് നൽകുക. കഴിഞ്ഞ വർഷം തന്നെ പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തിരുന്നെങ്കിലും അന്ന് കുറച്ച് പേർ ലെവിയും ഓണറേറിയവുമടച്ച് നടപടികളിൽ നിന്ന് ഒഴിവായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....