മുസ്ലിം ലീഗിനും യൂത്ത് ലീഗിനും മുന്നറിയിപ്പുമായി അടൂരില്‍ എസ്.എന്‍.ഡി.പി യൂണിയന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

അടൂർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നടപടികളിൽ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി അടൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ സമ്മേളനവും നടത്തി. അടൂർ യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി യൂണിയൻ  മന്ദിരത്തിനു മുൻപിൽ സമാപിച്ചു.  ഐക്യദാർഢ്യ സമ്മേളനം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉത്ഘാടനം ചെയ്തു. ഭരണവും സ്വാധീനവും കൊണ്ട് എസ്എൻഡിപി സമുദായത്തെയും അതിന്റെ  അനിഷേധ്യ നേതാവായ ജനറൽ സെക്രട്ടറിയെയും ഭയപ്പെടുത്താൻ ലീഗും പോഷക സംഘടനകളും നോക്കേണ്ടെന്നും തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ്‌ കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അരുൺ ആനന്ദ്, സൈബർസേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ, സുജ മുരളി, അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ ശാഖാ യോഗം, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന, എംപ്ലോയിസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം, ധർമ്മ സേന തുടങ്ങിയവയുടെ ഭാരവാഹികൾ പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...