മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിൽ പ്രാതിനിധ്യം വേണം ; സാംബവ മഹാസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിൽ സാംബവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സാംബവ മഹാസഭ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. രാജ്യത്ത് തുടക്കമിട്ട സെൻസസിൽ ജാതി സാമൂഹിക സാമ്പത്തിക വിവര ശേഖരണം നിർബന്ധമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സി.കെ ശശി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഇ. എസ് ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയൻ കരിപ്പാലിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സി. കെ രാജേന്ദ്രപ്രസാദ്, ആർ. വിജയകുമാരി, വനിതാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു സുരേഷ്, ഉദ്യോഗസ്ഥ ഫോറം സംസ്ഥാന പ്രസിഡന്റ് രാജൻ കെ. തിരുവല്ല, ജനറൽ സെക്രട്ടറി ഡി. മനോജ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ പ്രദീപ് കുമാർ, ജെ. രാജ്മോഹൻ, പി. കെ. സജികുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് പി. കെ ഗോപാലകൃഷ്ണൻ, സെക്രട്ടറി പ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...