മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ എം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയതോടെ മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്. കെ എം ഷാജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ ഷാജിക്കെതിരെ നടപടിയെടുത്താല്‍ നേതൃത്വം വെട്ടിലാകുമെന്ന മുന്നറിയിപ്പാണ് എം കെ മുനീര്‍ വിഭാഗം നല്‍കുന്നത്.

വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കെ എം ഷാജിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല . നടപടി താക്കീതില്‍ ഒതുങ്ങുകയും ചെയ്തു. പരസ്യമായി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടും ഷാജിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാത്തതാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നീരസത്തിന് കാരണം. കനത്ത നടപടിയിലേക്ക് പോയാല്‍ പാര്‍ട്ടി പിളരുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, പി എം എ സലാം, അബ്ദുസമദ് സമദാനി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ കെ എം ഷാജിക്കെതിരെ നില്‍ക്കുമ്ബോള്‍ , ഉന്നതാധികാര സമിതിയിലെ മറ്റ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ഷാജിക്കൊപ്പമാണ്. ഷാജിയെ താക്കീത് ചെയ്തതിന് തൊട്ടുപിറകെ ഇടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ പി എ മജീദ് എന്നിവര്‍ പാണക്കാട്ടെത്തി തങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയതും ലീഗിലെ ഭിന്നതയ്ക്ക് കൂടുതല്‍ തെളിവാണ്.

എന്നാല്‍ നേരത്തെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നിശിതമായി വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത ഹംസയെ അടുത്തകാലത്തൊന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല എന്നുള്ളതാണ് നേതൃത്വത്തിന്റെ നിലപാട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...