മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് മതപണ്ഡിതർ അഭ്യർത്ഥിച്ചു. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ), തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), പനവൂർ സഫീർ ഖാൻ മന്നാനി (പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ് ), എ ആർ അൽ അമീൻ റഹ്മാനി (ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയിച്ചതായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....