തണ്ണിത്തോട് മ്ലാവ് വേട്ട ; ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പറക്കുളത്ത് മ്ലാവിനെ പന്നിപടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരാൾകൂടി പിടിയിലായി. സംഭവത്തിൽ ഒരു മ്ലാവിന്റെ ജഡം കൂടി കണ്ടെത്തിയതിനെ തുടർന്ന് ഒരു കേസ് കൂടി വനം വകുപ്പ് രജിസ്റ്റർ ചെയ്തു. വി കെ പാറ രതീഷ് ഭവനം രതീഷ് ആണ് പിടിയിലായത്. ഇതിനെ തുടർന്ന് സംഭവം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ തല തകർന്ന നിലയിൽ ഒരു മ്ലാവിന്റെ ജഡം കൂടി കണ്ടെത്തുകയായിരുന്നു. മുൻപ് വനപാലകർ നടത്തിയ അന്വേഷണത്തിൽ ഒരു പ്രതിയുടെ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തിയിരുന്നു. തണ്ണിത്തോട് ഫോറസ്ററ് സ്റ്റേഷൻ വടശ്ശേരിക്കര റെയിഞ്ചിൽ തണ്ണിത്തോട്, ഗുരുനാഥൻമണ്ണ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടി ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് പറക്കുളം പി. സി. കെ ഭാഗങ്ങളിൽ അന്വേഷണം നടത്തി വരുന്നതിനിടെ ബി ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് ഏകദേശം 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി ഈട്ടിമൂട്ടിൽ സോമരാജൻ എന്നയാൾ ആണ് ആദ്യം പിടിയിലാകുന്നത്. പന്നി പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...