കേരളത്തെ സാമ്പത്തികമായി അവഗണിച്ച് കേന്ദ്ര സർക്കാർ ; മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള സദസിലുയർത്തിയ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കേന്ദ്രം കേരളത്തിന് നൽകാനുള്ള തുക പിടിച്ചുവെക്കുന്നതായിരുന്നു . അത്തരത്തിൽ പിടിച്ചുവെച്ച അനേകം ഇനങ്ങളിലൊന്നായിരുന്നു പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകാനുള്ള ഗ്രാന്റ്. കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തുകയും നവകേരള സദസിൽ ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തതോടെ നവകേരള സദസ് പാതിപിന്നിട്ടപ്പോള്‍ തന്നെ പിടിച്ചുവെച്ച തുകയുടെ പഞ്ചായത്തുകള്‍ക്കുള്ള ഒരു വിഹിതം, 252 കോടി അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇപ്പോഴിതാ, മുൻസിപ്പാലിറ്റികള്‍ക്കും കോർപറേഷനുമുള്ള ഗ്രാന്റിന്റെ ഒരു വിഹിതമായി 135.35 കോടി രൂപ അനുവദിച്ചിരിക്കുന്നു.

തുക പിടിച്ചുവെച്ച നടപടി പിൻവലിക്കണമെന്ന് സെപ്റ്റംബറിൽ തന്നെ മന്ത്രിയെന്ന നിലയിൽ ഞാൻ നേരിട്ട് ഡൽഹിയിലെത്തി, ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, ഹർദീപ് സിംഗ് പുരി എന്നിവരെ കണ്ട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം നവകേരള സദസ് ആരംഭിച്ച് പാതി പിന്നിട്ട ശേഷമാണ് ആദ്യ വിഹിതം അനുവദിക്കുന്നത്, ഇപ്പോള്‍ രണ്ടാമത്തെ വിഹിതവും അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുന്നു. കേരളത്തിന് അർഹതപ്പെട്ടത് കേന്ദ്രസർക്കാർ നൽകുന്നില്ല എന്ന വിമർശനത്തെ പുച്ഛിച്ചവർക്കുള്ള മറുപടിയാണ് ഇത്. നവകേരള സദസ് കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ചവർക്കും ഇത് മറുപടിയാണ്. കേന്ദ്രം അർഹമായത് നിഷേധിക്കുന്നതിനെതിരെ ഭരണതലത്തിൽ സമ്മർദം ചെലുത്തുന്നതിനൊപ്പം, ജനങ്ങളെ അണിരത്തുകയും, സുപ്രീംകോടതിയെ സമീപിച്ച് നിയമപരമായ മാർഗം തേടുക കൂടി ചെയ്തപ്പോള്‍ നിലപാട് അൽപ്പമെങ്കിലും മാറ്റാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...