മലപ്പുറം: 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ താനൂര്‍ ബോട്ട് ദുരന്തത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്. മത്സ്യബന്ധനബോട്ടിന് ടൂറിസ്റ്റ് ബോട്ടായി അനുമതി നല്‍കിയതില്‍ മുന്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. 2023 മെയ് 7നാണ് 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം നടന്നത്. അപകടമുണ്ടാക്കിയ ബോട്ടിന് ലൈസന്‍സ് നല്‍കിയതില്‍ മുന്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യം. മത്സ്യബന്ധനബോട്ടിന് ടൂറിസം ബോട്ട് ലൈസന്‍സ് നല്‍കിയതില്‍ മുന്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മനും പങ്കുണ്ടെന്നാണ് യൂത്ത് ലീഗ് പരാതിതാനൂര്‍ എംഎല്‍എ പികെ നവാസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട സംഘം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. അന്ന് അപകടത്തില്‍പ്പെട്ട കുടുംബങ്ങളില്‍ പലര്‍ക്കും ചികിത്സാസഹായം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























