പത്തനംതിട്ട : പാചകവാതക വിലവർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രുത്വത്തില്‍ പത്തനംതിട്ട പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ അടുപ്പ് സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാർഹമാണ്. കോവിഡ് കാലത്ത് ജനങ്ങൾ വലയുമ്പോൾ കേരള സർക്കാർ നികുതി ഇളവ് നൽകാതെയും ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി ഇളവിലൂടെ കേരള സര്‍ക്കാര്‍ പെട്രോള്‍ വില കുറയ്ക്കണമെന്നും ഹമീദ് സാഹിബ് ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, നിയാസ് റാവുത്തർ, അഡ്വ. മുഹമ്മദ് അൻസാരി, ഷെഹൻ ഷാ, സാലിഹ്, നജീബ് പമ്പാവാലി, സിറാജ് പുത്തെൻവീട്, അക്ക്ബർ വലംചുഴി, ബേബി കണ്ണങ്കര, സലാം വലഞ്ചുഴി, ഫഹദ്, അയാസ്, റിയാസ് എച്ച്, ഷമീർ, ശിഹാബ് എന്നിവർ പ്രസംഗിച്ചു.