മില്‍മയുടെ തീരുമാനം പുനപരിശോധിക്കണം ; വ്യാപാരി വ്യവസായി സമിതിയും വ്യാപാരി ഫെഡറേഷനും മന്ത്രിക്ക് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇതര കമ്പിനികളുടെ പാൽ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് മില്‍മ പാൽ നൽകില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും വ്യാപാരി ഫെഡറേഷനും ഒന്നിച്ചാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം സംസ്ഥാന ക്ഷീര വികസന വകുപ്പ്  മന്ത്രി ജെ.ചിഞ്ചു റാണിക്ക് നൽകി.

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളത് വാങ്ങാനും വ്യാപാരികൾക്ക് ഇഷ്ടമുള്ളത് വില്‍ക്കാനുമുള്ള സ്വാതന്ത്ര്യത്തിന്‍ മേലുള്ള മില്‍മ കമ്പനിയുടെ കടന്നുകയറ്റമാണിതെന്നും ഈ തീരുമാനം അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. നിയമവിരുദ്ധമായ ഇത്തരം തീരുമാനങ്ങള്‍ എത്രയുംവേഗം പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, കണ്ണങ്കര യൂണിറ്റ് സെക്രട്ടറി ലെനിൻ, വ്യാപാരി ഫെഡറേഷൻ നേതാക്കളായ അബുൽ ഷുക്കൂർ , ഇക്ബാൽ അത്തിമൂട്ടിൽ, ഫിറോസ് , സി.പി.ഐ  പത്തനംതിട്ട ലോക്കൽ സെക്രട്ടറി ഹരിദാസ് , പ്രകാശ്,  അഡ്വ. ഷിനാജ് തുടങ്ങിയവർ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....