Saturday, January 4, 2025 5:26 am

രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 90 കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് അതി തീവ്ര വൈറസ് രോഗം എട്ടുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. രോഗബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കി. 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിലും അതി തീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗം പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധതര്‍ വിലയിരുത്തുന്നു. വൈറസ് വ്യാപനം കണക്കിലെടുത്ത് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികല്‍ തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ജനുവരി ആറു മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചത്. ജനുവരി 23 വരെ ഈ സര്‍വീസ് തുടരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടർ പിടിയിൽ

0
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച...

ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു

0
തൃശൂര്‍ : ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു....

സംസ്കൃതസർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ...

പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

0
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി...