രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 90 കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് അതി തീവ്ര വൈറസ് രോഗം എട്ടുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. രോഗബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കി. 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിലും അതി തീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗം പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധതര്‍ വിലയിരുത്തുന്നു. വൈറസ് വ്യാപനം കണക്കിലെടുത്ത് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികല്‍ തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ജനുവരി ആറു മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചത്. ജനുവരി 23 വരെ ഈ സര്‍വീസ് തുടരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....