16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ. കണ്ണൂർ സ്വദേശി അലൻ അലക്സാണ് കോഴിക്കോട് ബീച്ചിൽ വച്ച് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലൻ അലക്സ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. 16 വയസ് പ്രായമുള്ള പെൺകുട്ടിക്ക് ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വർധിച്ചതോടെ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലൻ അലക്സ് സ്വന്തം കാറിൽ ബീച്ചിൽ എത്തി. അവിടെ കാത്തിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പോക്സോ വകുപ്പ് ചേർത്ത് കേസ് എടുത്ത വെള്ളയിൽ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...