ജനിതകമാറ്റം വന്ന വൈറസ് ‌: പ്രായം കൂടിയവരും മറ്റ്‌ അസുഖങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധിക്കണം ; മന്ത്രി ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ്രിട്ടനിൽ പടരുന്ന വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ്‌ ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രായം കൂടിയവരും മറ്റ്‌ രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനിതക മാറ്റം വന്ന വൈറസിനെ ഭയന്നിരിക്കേണ്ട സാഹചര്യമില്ല. നല്ല കരുതൽ എടുത്താൽ മതി. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

പുതിയ വൈറസ്‌ മരണനിരക്കിൽ വർദ്ധനയുണ്ടാക്കുമോയെന്ന്‌ ഇപ്പോൾ പറയുന്നില്ല. അതേ കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണ്‌. വിമാനത്താവളങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്താൻ സംസ്‌ഥാനത്തിനാകില്ല. അത്‌ കേന്ദ്ര സർക്കാരാണ്‌ നടപ്പാക്കേണ്ടത്‌. വിമാനത്തവളങ്ങളിൽ വന്നെത്തുന്നവരെ സ്‌ക്രീൻ ചെയ്യുന്നതിനായി കൂടുതൽ ടീമിനെ നിയോഗിക്കുമെന്നും അത്തരം രാജ്യങ്ങളിൽ നിന്ന്‌ വരുന്നവരുടെ ക്വാറന്റീൻ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ജാഗ്രത പുലർത്തുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...