കോഴഞ്ചേരി : മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളില്‍ വീണ്ടും സി.ഐ.റ്റി.യു സമരം. ഇന്ന് രാവിലെ മുത്തൂറ്റ് ഫിനാൻസ് കോഴഞ്ചേരി റീജണല്‍ ഓഫീസിനു മുമ്പില്‍ നടന്ന സമരം. സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റിയംഗം എം.വി സഞ്ജു ഉത്ഘാടനം ചെയ്തു.
സര്‍ക്കാരും യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് സമര രംഗത്തുള്ളവര്‍ പറയുന്നു. ഹൈക്കോടതിയും ലേബർ കമ്മീഷണറും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും മറികടന്ന് ജീവനക്കാരെ പിരിച്ചുവിടുകയും മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഒത്തുതീര്‍പ്പിന് വിധേയമായ ശമ്പള വ്യവസ്ഥയും പാലിച്ചിട്ടില്ല. സമരം ശക്തമായി തുടരുമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സമരസമിതി പറയുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ബിജിലി പി.ഈശോ, സ്റ്റാലിന്‍, രാജന്‍ വര്‍ഗീസ്, എം.കെ.വിജയന്‍, നൈജില്‍ കെ.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.