ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാനുള്ള ഓണ്‍ അറൈവല്‍ വിസ സൗകര്യം നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊളംബോ: ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിനുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി. ഇന്ത്യ അടക്കം 48 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന സൗകര്യമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്‌ഫോടനത്തിന് ശേഷം കനത്ത പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ തീരുമാനം. 258 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം, നേരത്തെ 39 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിവന്നിരുന്ന ഓണ്‍ അറൈവല്‍ വിസ സൗകര്യം ശ്രീലങ്ക നിര്‍ത്തലാക്കിയിരുന്നു. പിന്നീട് ജൂലൈയിലാണ് ഇന്ത്യയും ചൈനയും അടക്കം കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ സൗജന്യ ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...