ന്യൂ സൗത്ത് വെയ്സ് : കാട്ടുതീ ഭീഷണിയെതുടര്‍ന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്സില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയ്സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയനാണ് ഏഴു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്സില്‍ കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് കനത്ത ചൂടിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പിനെ തുടര്‍ന്നാണ് നടപടി.
വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിയോടെ തുടങ്ങുന്ന അടിയന്തരാവസ്ഥ തുടര്‍ന്നുള്ള ഏഴ് ദിവസം നീണ്ടുനില്‍കുമെന്ന് ന്യൂ സൗത്ത് വെയ്സ് ഭരണാധികാരി ഗ്ലാഡിസ് ബെറെജെക്ലിയന്‍ അറിയിച്ചു. മാസങ്ങളായി തുടരുന്ന കാട്ടുതീയില്‍ ഓസ്ട്രേലിയയില്‍ ഇതുവരെ 18 പേര്‍ മരിച്ചു. ന്യൂ സൗത്ത് വെയ്സിലും വികോറിയയിലും മാത്രമായി 1,200 വീടുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 17 പേരെ കാണാതായിട്ടുണ്ട്.