കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഉടമയുടെ കാറിന് നേരെ കല്ലേറ്. കല്ലേറിൽ എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്ന് ജോർജ്ജ് അലക്സാണ്ടര്‍ പറഞ്ഞു. തൊഴിലാളികളെ പിരിച്ചു വിട്ടത് സംബന്ധിച്ച് 52 ദിവസമായി തര്‍ക്കവും സമരവും നടന്നുവരികയായിരുന്നു. മിക്ക ബ്രാഞ്ചുകളും തൊഴിലാളി യൂണിയന്‍ ഇടപെട്ട് പൂട്ടി ഇട്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഓഫിസിലേയ്ക്ക് എത്തുമ്പോഴായിരുന്നു കല്ലേറുണ്ടായത്. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്നും സമരം ചെയ്യുന്നവര്‍ കോടതിയില്‍ പോകാനും ഇന്നലെ അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു. ഇതാണ് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
മുത്തൂറ്റ് ഫിനാന്‍സ് ഉടമയുടെ കാറിന് നേരെ കല്ലേറ് ; എംഡി ജോർജ്ജ് അലക്സാണ്ടറിന് പരിക്ക്
RECENT NEWS
Advertisment