ഡൽഹി തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് കൈപ്പത്തിയില്‍ കുത്തിയാല്‍ ബി.ജെ.പി ജയിക്കും ; ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡൽഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്. ഡൽഹിയിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്നും  അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തിയാൽ ബി.ജെ.പി ജയിക്കുമെന്നും ജയശങ്കർ പറയുന്നു.  ചൂൽ അടയാളത്തിലാണ് ചെയ്യുന്നതെങ്കിൽ ആം ആദ്മി ഭരണം നിലനിർത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടാം തീയതി വോട്ടെടുപ്പ്; 11ന് വോട്ടെണ്ണൽ.  അഞ്ചു വർഷം അഴിമതിയില്ലാതെ ഭരിച്ചതിൻ്റെയും അധികാരം പരിമിതമായിരുന്നിട്ടും പരമാവധി ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കിയതിൻ്റെയും ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്‌രിവാൾ. പൗരത്വ നിയമ ഭേദഗതിയും ജെഎൻയു- ജാമി അ  സമരങ്ങളും സൃഷ്ടിച്ച ബിജെപി വിരുദ്ധ വികാരവും ആം ആദ്മി പാർട്ടിയ്ക്ക് സഹായകമാകും.

2015ൽ ബിജെപി വിരുദ്ധ വോട്ടുകൾ മൊത്തം കിട്ടിയപ്പോൾ ആം ആദ്മി 70 ൽ 67 സീറ്റും നേടി. 2019ൽ അതേ വോട്ട് ബാങ്കിൽ നിന്ന് കോൺഗ്രസ് ഒരു പങ്ക് നേടിയപ്പോൾ ഏഴ് ലോക്‌സഭാ മണ്ഡലവും ബിജെപി കൊണ്ടുപോയി.  ചുരുക്കിപ്പറഞ്ഞാൽ, ജയാപജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണ്. അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബിജെപി ജയിക്കും. ചൂൽ അടയാളത്തിൽ ചെയ്താൽ, ആം ആദ്മി ഭരണം നിലനിർത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...