സാക്ഷരതാ മിഷൻ പന്തളം ബ്ലോക്ക് പ്രേരകിനെ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ സമന്വയ പഠിതാക്കളുടെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പഠിതാക്കളെ ചേർത്ത് പഠിപ്പിക്കുകയും , സമന്വയ പഠന വീടിൻറെ സുഗമമായ നടത്തിപ്പിനും ആലുവയിൽ വെച്ച് നടന്ന സമന്വയ പഠിതാക്കളുടെ സംസ്ഥാന സംഗമത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ . ബിന്ദുവിൽ നിന്നും അവാർഡ് ലഭിച്ച സാക്ഷരതാ മിഷൻ പന്തളം ബ്ലോക്ക് പ്രേരക് , മുട്ടാർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയുമായ നിസ ഷാജഹാനെ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു . മുഖ്യമന്ത്രി മാർച്ച് മൂന്നാം തീയതി എറണാകുളത്ത് വച്ച് നടത്തുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ കൂടിക്കാഴ്ചയിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കുന്നതിനും യോഗം തീരുമാനിച്ചു.

അനധികൃത നിർമ്മാണം എന്ന യു എ സ്റ്റിക്കർ പതിച്ച കെട്ടിട ഉടമകളുടെ ആശങ്കകൾ എത്രയും വേഗം പരിഹരിക്കുന്നതിനും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നടപ്പാതകൾ കയ്യേറിയുള്ള വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണമെന്നും വർഷങ്ങളായി തകർന്നു കിടക്കുന്ന നഗരസഭ റോഡുകൾ മഴക്കാലത്തിനു മുമ്പ് തന്നെ ടാർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീൻ അധ്യക്ഷത വഹിച്ചു . സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിച്ചു . ഡോ. സാബുജി വർഗീസ് അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയും നിഷാ ഷാജഹാനെ പൊന്നാട അണിയിക്കുകയും ചെയ്തു . തോമസ് കുഞ്ഞുകുട്ടി , ഇ എസ് മുജീബുദ്ധീൻ , ലിസി രാജു , ജനാർദ്ദനൻ , അഹമ്മദ് കബീർ , മുഹമ്മദ് ഷാ , ജോസ് ഡാനിയൽ , ഹസീന റഹ്മത്ത്, ഷീന ഷാലു, സുനി സാമുവൽക്കുട്ടി , സുനിത രവി, നിസ ഷാജഹാൻ , സജിന സക്കീർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...