അഴിമതി ആരോപണം ; സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്കില്‍ 14.5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് പിരിച്ചു വിട്ടു. സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്. പണയ സ്വര്‍ണത്തില്‍ തിരിമറി നടത്തിയും മുക്കുപണ്ടം പണയം വച്ചും 33 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി 2022 ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. ബീമാപ്പള്ളി ബ്രാഞ്ചില്‍ പണയം വച്ച സ്വര്‍ണത്തിന്റെ ശുദ്ധി പരിശോധന (അപ്രൈസിങ്) നടത്തിയപ്പോഴാണു തട്ടിപ്പു കണ്ടെത്തിയത്.

ആക്ഷേപം ഉയര്‍ന്ന ഘട്ടത്തില്‍ നടന്ന പ്രാഥമീകാന്വേഷണത്തിനു ശേഷം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു, തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് 14 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹകരണബാങ്ക് പിരിച്ചുവിടാന്‍ സഹകരണ മന്ത്രി ഉത്തരവിട്ടത്. ക്രമക്കേടിന്റെ പേരില്‍ ബാങ്ക് സെക്രട്ടറി ബീന, മാനേജര്‍ സിമി രാജ്, ക്‌ളാര്‍ക്ക് വിനിത പീതാംബരന്‍, പ്യൂണ്‍ വീണ, അപ്രൈസര്‍ ജയപ്രകാശ് എന്നിവരെ ബോര്‍ഡ് യോഗത്തിന്റെ അന്വേഷണത്തിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...