‘മുറ്റത്തൊരു മീൻ തോട്ടം’ പദ്ധതി ; മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗ്രാമപഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ട്മെന്റും കൂടി 2022 -23 ൽ നടപ്പിലാക്കുന്ന മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയിലെ അനാബസ് മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് നിര്‍വഹിച്ചു. വാർഡ് മെമ്പർ മന്ദിരം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റാന്നി മന്ദിരം പുതുച്ചിറയിൽ എബ്രഹാം പി.ടൈറ്റ്സിന്റെ അര സെന്റ് സ്ഥലത്താണ് വിനീത് കുമാർ മലമണ്ണയിൽ പുത്തൻവീട്ടിൽ എന്ന യുവകർഷകൻ മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്.

മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ ആകെ തുകയായ ഇരുപതിനായിരം രൂപയുടെ 40% മായ 8000 രൂപയാണ് പഞ്ചായത്ത് സബ്സിഡിയായി നൽകിയത്. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ വിഹിതമായി 250 മത്സ്യക്കുഞ്ഞുങ്ങളെയാണ് സൗജന്യമായി ലഭിച്ചത്. ചടങ്ങിൽ സ്ഥലം ഉടമസ്ഥൻ എബ്രഹാം ടൈറ്റസ്,അക്വാ കൾച്ചർ പ്രൊമോട്ടർ ലേഖ മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...