വെട്ടൂരിൽ യുവാവിനെ തട്ടികൊണ്ട് പോയ കാറുകൾ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : വെട്ടൂരിൽ യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച കാറുകൾ പോലീസ് കണ്ടെത്തി പിടിച്ചെടുത്തു. സംഭവ ദിവസം വെട്ടൂരിലെ വീട്ടിൽ നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ ഇന്നോവ കാർ കോഴിക്കോട് നിന്നും മാറ്റി കയറ്റിയ എർട്ടിഗ കാർ എറണാകുളം പട്ടിമറ്റത്ത് നിന്നുമാണ് മലയാലപ്പുഴ പോലീസ് എസ് എച്ച് ഓ കെ എസ് വിജയൻറെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കണ്ടെത്തുന്നത്. യുവാവിനെ വെട്ടൂരിൽ നിന്നും തട്ടികൊണ്ട് പോകുവാൻ ഉപയോഗിച്ച ഇന്നോവ കാർ കോഴിക്കോട് എത്തിച്ച ശേഷം ഇന്നോവ അവിടെ ഉപേക്ഷിക്കുകയും തുടർന്ന് എർട്ടിഗ കാറിൽ കൊണ്ട് പോവുകയും ആയിരുന്നു. യുവാവിനെ മാറ്റി കയറ്റിയ എർട്ടിഗ കാർ എറണാകുളത്ത് നിന്നുമാണ് കണ്ടെത്തിയത്.

കോടതിയിൽ ഹാജരാക്കിയതിന് ശേഷം വാഹനങ്ങൾ ശാസ്ത്രീയ പരിശോധകനകൾക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. മാർച്ച് രണ്ടിനാണ് കാറിൽ എത്തിയ സംഘം ഹോളോ ബ്രിക്സ് കമ്പനി ഉടമയും വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റും ആയ ചാങ്ങയിൽ വീട്ടിൽ അജേഷ്(ബാബുക്കുട്ടൻ – 40)നെ കാറിൽ എത്തിയ സംഘം തട്ടികൊണ്ട് പോയത്. സംഭവത്തിൽ വീട്ടുകാർ പ്രതിരോധിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശിയുടെ മരുമകൻ അക്ഷയ്(38),സഹോദരൻ അശ്വിൻ (35) എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

വ്യവസായിയുടെ മകളുടെ ചിത്രങ്ങൾ അജേഷിന്റെ കൈയിൽ ഉണ്ടെന്ന് ആരോപിച്ചാണ് ഇയാളെ തട്ടി കൊണ്ട് പോയത്. പ്രതികൾ അജേഷിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വെട്ടൂരിൽ നിന്നും തട്ടികൊണ്ട് പോയ ഇയാളെ കാലടിയിൽ നിന്നാണ് പോലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ കൂടി ഇനിയും പിടികൂടാൻ ഉണ്ടെന്ന് പോലീസ് പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...