ഡോ. എം.എസ്. സുനിലിന്റെ 277 – മത് സ്നേഹഭവനം രോഗിയായ അമ്മയ്ക്കും മകൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നൽകുന്ന 277 – മത് സ്നേഹഭവനം വിദേശ മലയാളിയായ ജോസ് കരികുളത്തിന്റെയും മേരി കരികുളത്തിന്റെയും സഹായത്താൽ അടൂർ കരുവാറ്റ കാഞ്ഞിരവിളയിൽ മണിക്കും മകൾ ജയന്തിക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ എം എസ് സുനിൽ നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി വീട് വെയ്ക്കുവാൻ നിവൃത്തിയില്ലാതെ എങ്ങോട്ട് പോകണം എന്നറിയാതെ കഴിയുകയായിരുന്നു രോഗിയായ മണിയും മകൾ ജയന്തിയും. സ്വന്തമായി സുരക്ഷിതമായ ഒരു ഭവനം നിർമ്മിക്കുവാനുള്ള അവസ്ഥയില്ലാത്തതിനാൽ ഒരു വീടിനായി മുട്ടാത്ത വാതിലുകൾ ഇല്ല. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ജോസ് കരികുളത്തിന്റെ സഹായത്താൽ പണിയുന്ന ആറാമത്തെ വീടാണിത്. ചടങ്ങിൽ മുൻ മുനിസിപ്പൽ ചെയർമാൻ ഉമ്മൻ തോമസ്, വാർഡ് മെമ്പർ ഗോപു കരുവാറ്റ, പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ ,സബിത ജോസ് , ജോസ് എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...