തിരുവന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്റെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ സംബന്ധിച്ച് ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്റെ ഒപ്പം ഫോട്ടോ എടുത്തു എന്നതുകൊണ്ട് ആര്‍ക്കും സംരക്ഷണം കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പമുള്ള ഫോട്ടോ മാധ്യമപ്രവര്‍ത്തകന്‍ വീട്ടില്‍ വന്നപ്പോള്‍ അയാള്‍ ചോദിച്ച് എടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്‍്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല,” മുഖ്യമന്ത്രി പറഞ്ഞു.
“ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല. അയാള്‍ ആ ദിവസം വീട്ടില്‍ വന്നപ്പോള്‍ ചിലര്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്,”മുഖ്യമന്ത്രി പറഞ്ഞു.