പരസ്പരമുള്ള പോര് ഒഴിവാക്കണം ; സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്ന് ജാമിയ നൂരിയ സനദ് ദാന ചടങ്ങിൽ മുന്നറിയിപ്പ്. അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം. സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും വേദിയിൽ ഇരുത്തിയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത മഹത്തായ പ്രസ്ഥാനമാണ്. അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ആരും ചെയ്യരുത്. പ്രസിഡൻ്റ് സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റി, പറ്റിയ ആളുകളെ നിയമിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനമെന്നും ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായത്തിൻ്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുത്. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. നമുക്കെതിരായ അജണ്ടകൾ തിരിച്ചറിയണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...