ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.gsfk.org എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാം ഷെഡ്യൂള്‍ എന്ന മെനുവില്‍ കയറി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. നൊബേല്‍ ജേതാവ് മോര്‍ട്ടന്‍.പി.മെല്‍ഡല്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ റോബര്‍ട്ട് പോട്ട്‌സ്, കനിമൊഴി കരുണാനിധി എംപി, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ മൈക്കല്‍ വില്‍സണ്‍, മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാലിനി.വി.ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പബ്ലിക് ടോക്കുകളാണ് പ്രഭാഷണ പരിപാടികളിലെ പ്രധാന ആകര്‍ഷണം. നാസയില്‍ നിന്നുള്ള ഡോ മധുലിക ഗുഹാത്തകുര്‍ത്ത പങ്കെടുക്കുന്ന ഡോ കൃഷ്ണവാര്യര്‍ മെമ്മോറിയല്‍ ലക്ചറും ശ്രദ്ധേയമായ പരിപാടിയാണ്.

നാസയില്‍ നിന്നുതന്നെയുള്ള ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന വര്‍ക്‌ഷോപും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ സുരേഷ്.സി.പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ രാജീവ് പാട്ടത്തില്‍ എന്നിങ്ങനെ മലയാളികളായ പ്രവാസി ഗവേഷകര്‍ പങ്കെടുക്കുന്ന കേരള ഡയസ്‌പോറ ടോക് സീരീസും പ്രഭാഷണ പരിപാടികളിലെ മറ്റൊരു പ്രധാന ഭാഗമാണ്. കേരളീയരായ ഭട്‌നഗര്‍ അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കുന്ന ടോക് സീരീസ്, രാജ്യത്തെ മുഴുവന്‍ ഐഐടികളുടെയും ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന ഐഐടി കോണ്‍ക്ലേവ്, ജിയോസയന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ടോക് സീരീസ് എന്നിങ്ങനെ വിവിധ ടോക് സീരീസുകളും കോണ്‍ക്ലേവുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള മീഡിയ അക്കാദമി, ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി തുടങ്ങി വിവിധ ഏജന്‍സികള്‍ പ്രഭാഷണങ്ങളുടെയും വര്‍ക്‌ഷോപുകളുടെയും സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. പ്രഭാഷണ പരിപാടികളുടേയും കോണ്‍ഫറന്‍സുകളുടെയും വര്‍ക്‌ഷോപുകളുടെയും തിയതിയും സമയവുമടങ്ങിയ വിശദമായ പ്രോഗ്രാം ഷെഡ്യൂളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...

ഡൽഹി വീണ്ടും പ്രതിഷേധ ചൂടിലേക്ക് ; ജൂൺ 20-ന് ജന്തർ മന്തറിൽ കനത്ത പ്രതിഷേധത്തിന്...

0
ന്യൂഡല്‍ഹി:മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും...

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...