മുഖ്യമന്ത്രി ആർ എസ് എസ്സിന് വളം വെച്ചുനൽകുന്നു : മൂവാറ്റുപുഴ അഷ്റഫ് മൗലവി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ആർഎസ്എസ്സിന് വളർന്നു പന്തലിക്കാനുള്ള വളം വെച്ചുനൽകുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കണ്ണൂർ ജില്ലയിലെ ചാവശ്ശേരിയിൽ ആക്രി സാധനങ്ങൾ ശേഖരിച്ചിരുന്നവർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന കൊണ്ട് ആർഎസ്എസ്സിന് മാത്രമാണ് ഗുണമുണ്ടാവുക.

മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നയാൾ എന്ന നിലയിൽ ഏതെങ്കിലും എസ്ഡിപിഐ ഓഫീസിൽ നിന്നോ പാർട്ടി പ്രവർത്തകരുടെ കൈയിൽ നിന്നോ നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള ബോംബ് പിടികൂടിയിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കുറച്ചു കൂടി സത്യസന്ധത പുലർത്തണം. മതേതര പക്ഷത്തെ ചതിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...