സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കളിലേക്ക് നീങ്ങിയയതോടെ അവസരവാദപരമായ നിലപാട് സ്വീകരിച്ച് എസ്‌ഐടിയെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ വരെ സിപിഐഎമ്മിനെതിരായിട്ടുള്ള അന്വേഷണത്തിലേക്കാണ് നീങ്ങുന്നത് എന്ന് പ്രചരിപ്പിച്ച് ആഹ്ലാദഭരിതരായിരുന്ന വി ഡി സതീശനും കെ സി വേണുഗോപാലും ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കന്മാര്‍ ഈ വാര്‍ത്ത പുറത്തുവരുന്ന ആ നിമിഷത്തോടുകൂടി മാറുകയാണ്. എസ്‌ഐടിയില്‍ വിശ്വാസമില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എസ്‌ഐടിയെ ഇന്നലെ വരെ അംഗീകരിച്ചവരാണ്.

അന്വേഷണം കോണ്‍ഗ്രസ് ഐയുടെ നേതാക്കന്മാരായ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ നേരെ നീങ്ങുന്നു എന്ന് വരുമ്പോള്‍ തികച്ചും അവസരവാദപരമായ നിലപാട് സ്വീകരിച്ച് എസ്‌ഐടിയെ തന്നെ കുറ്റപ്പെടുത്തുന്ന നിലപാടിലേക്ക് എത്തുന്നു. അന്വേഷണം അവരിലേക്ക് വരുന്നു എന്ന് കാണുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി സ്വര്‍ണക്കൊള്ള ഫലപ്രദമായിട്ട് അന്വേഷിക്കുന്നതില്‍ നിന്ന് എസ്‌ഐടിയെ തടയാന്‍ ബോധപൂര്‍വ്വമുള്ള ഇടപെടല്‍ നടത്തുന്നു. ആ ഇടപെടലിനെ കേരളം അംഗീകരിക്കില്ല. കേരളത്തില്‍ ഇത് നന്നായിട്ട് ജനങ്ങള്‍ക്ക് അറിയാം – എം വി ഗോവിന്ദന്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...