പി.കെ ശശിക്കെതിരെ നടപടി എടുത്തെന്ന വാർത്ത തള്ളി എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി സാങ്കേതികമായി സ്ഥിരീകരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും അത്തരം വാർ‌ത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം ശശിക്കുണ്ടോയെന്നറിയല്ല. രാജി വെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനണ്. രാജിവെക്കാൻ പാർട്ടി പറഞ്ഞിട്ടില്ല. ഇപ്പോഴും പി.കെ ശശി ജില്ലാ കമ്മിറ്റി അംഗം തന്നെയാണ്. എം.വി ഗോവിന്ദൻ പറഞ്ഞു. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. സാധാരണ​ഗതിയിൽ ഒരു പാർട്ടി അം​ഗത്തിനെതിരെയുള്ള നടപടി സ്ഥിരീകരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ശശിയുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയുടെ ശിപാർശ സംസ്ഥാന കമ്മിറ്റി ഇതുവരെ ഔദ്യോഗികമായി അം​ഗീകരിച്ചിട്ടില്ല. അതേസമയം പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ശശി ഇന്ന് രാജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചായ കുടിക്കാൻ കൊണ്ടുപോയി 16കാരിക്ക് ലഹരി നൽകിയ കേസ് ; യുവതിയുൾപ്പെടെ ആറുപേർ പിടിയിൽ

0
വയനാട് : മാനന്തവാടിയിൽ 16 വയസ്സുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും...

ടെലഗ്രാമിന് വീണ്ടും തിരിച്ചടി ; ദുറോവിനുമേൽ ഭീകരതക്കുറ്റം ചുമത്തി റഷ്യ

0
മോസ്‌കോ : ഭീകരപ്രവർത്തനങ്ങൾക്കു സഹായം ചെയ്‌തെന്നാരോപിച്ച് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ ജോലി ; സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാർ

0
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ...

തായ്‌ലൻഡിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; അഞ്ച് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

0
ബാങ്കോക്ക് : തായ്‌ലൻഡിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ...