ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി എംവി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ‌ തെറ്റാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പിയെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം. നിയമ നടപടി എടുക്കും എന്ന് ഇ പി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് എംവി ​ഗോവിന്ദൻ. ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോ പറയണ്ട കാര്യം ഇല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹമാസിന്റെ നിരായുധീകരണം കരാറിലെത്തി : ബോർഡ് ഓഫ് പീസ് ചരിത്രപരമെന്ന് ട്രംപ് ; പ്രതികരിക്കാതെ...

0
വാഷിങ്ടൺ : ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂർണ്ണമായും...

പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ ; നാവികരുടെ സുരക്ഷ നിരീക്ഷിക്കും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം...

ഇറാൻ അമേരിക്ക സംഘർഷം വീണ്ടും രൂക്ഷം ; ഗൾഫ് മേഖലയിൽ ആശങ്ക വർധിക്കുന്നു

0
ജോർദാൻ: ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ...

പി.എസ്.സി. ഗൂഢാലോചന ; ഒന്നാംറാങ്കുകാരനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സി. ഉദ്യോഗസ്ഥർ...