വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണം എം വി ഗോവിന്ദൻ തള്ളി. അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ട. വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്ന് അദേഹം പറഞ്ഞു. സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നത്. സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുക്കട്ടെയന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...