Friday, April 19, 2024 5:38 am

നേതാക്കളുടെ മദ്യപാനത്തിനും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കര്‍ശന നടപടി ; എംവി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാര്‍ട്ടിയില്‍ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സിപിഎം സംസ്ഥാന നേതൃത്വം. തെറ്റായ പ്രവണതകള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും ജനങ്ങള്‍ അംഗീകരിക്കാത്ത ഒന്നും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികള്‍ കര്‍ശനമാക്കാനാണ് തീരുമാനം. സംഘടനാ രംഗത്തെ അടിയന്തിര കടമകള്‍ എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചര്‍ച്ചചെയ്ത് അംഗീകരിച്ചത്.

Lok Sabha Elections 2024 - Kerala

സമൂഹത്തിലെ അപചയം പാര്‍ട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംമ്പയ്നില്‍ പങ്കെടുത്തു മടങ്ങിയ എസ്‌എഫ്‌ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാര്‍ത്തയായ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിലും പരിശോധന ഉണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നുവെന്നും സിപിഎം കരുതുന്നു. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ പോലും അനര്‍ഹമായി വലിയ രീതിയില്‍ സ്വത്ത് സമ്പാദിക്കുന്നതായ പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് പാര്‍ട്ടി ഇടപെടല്‍.

എന്നാല്‍ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി അഭിനന്ദിച്ചു. നല്ല രീതിയിലാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ വീടുകളിലും സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിന്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിൽ പ്രമുഖ യൂ​ട്യൂ​ബ​റെ മരിച്ച നി​ല​യി​ൽ കണ്ടെത്തി ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

0
ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​ർ സ്വാ​തി ഗോ​ദ​ര കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീവനൊടുക്കിയ...

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ കണ്ടെത്തി ; വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ

0
മ​ല​പ്പു​റം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ്...

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...