അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെയും ഭരണഘടനയുടെയും ആധാരശിലകളില്‍ ഒന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എതിരഭിപ്രായങ്ങള്‍ ക്രിമിനല്‍വത്ക്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്തുണ്ടായ സെന്‍സര്‍ഷിപ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരസ്യം നിഷേധിച്ചും അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച്‌ റെയ്ഡ് നടത്തിയും സംഘപരിവാര്‍ വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരെ പുകച്ച്‌ പുറത്തു ചാടിച്ചും ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ എക്സിക്യൂട്ടീവിനെ വാഴ്ത്തുന്ന മടിത്തട്ട് മാധ്യമങ്ങളാക്കി മാറ്റിയത് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ദുര്‍ബലമാക്കും. അതോടൊപ്പം ജുഡീഷ്യറിയെ പൂര്‍ണമായും വരുതിയിലാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

കൊളീജിയം സംബന്ധിച്ച്‌ ജുഡീഷ്യറിയും കേന്ദ്ര നിയമ മന്ത്രിയും തമ്മില്‍ നടക്കുന്ന വാക്പോര് ഇതിന്‍റെ ഭാഗമാണ്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറും സര്‍ക്കാരിനുവേണ്ടി രംഗത്തുണ്ട്. ഭരണഘടനയല്ല പാര്‍ലമെന്റാണ് സര്‍വാധികാരിയെന്ന തെറ്റായ വാദവുമായാണ് ഉപരാഷ്ട്രപതി രംഗത്ത് എത്തിയിട്ടുള്ളത്. ജുഡീഷ്യറിയെയും എക്സിക്യൂട്ടീവ് കോര്‍ട്ടാക്കാനുള്ള പരിശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ ഏതുതലത്തില്‍ നോക്കിയാലും ഇന്ത്യന്‍ റിപ്പബ്ലിക് കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. അന്തിമമായി അധികാരം ജനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഈ അനീതികള്‍ക്കെതിരെ ജനങ്ങളുടെ വിപുലമായ സമരമാണ് ഉയര്‍ന്നുവരേണ്ടതെന്നും എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ആവശ്യം...

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരവയസുകാരൻ മരിച്ച സംഭവം ; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ...

0
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ...

മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടയാത്ര

0
മൂന്നാർ: മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾ അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിൽ...