ഭാരത് ജോഡോ യാത്രക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല : എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാരത് ജോഡോ യാത്രയ്ക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. എവിടെയാണോ ജാഥ കേന്ദ്രീകരിക്കേണ്ടത് അവിടെ യാത്രയില്ല. ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥ റൂട്ടില്‍ നിന്നും ഒ‍ഴിവാക്കി. യാത്ര കേരളത്തിലൂടെ പോകുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വിറളിയുമില്ലെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

വിലക്കയറ്റത്തിനും വര്‍ഗീയതയ്‌ക്കും എതിരെയാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യന്‍ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്നും എന്നാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥാ റൂട്ടില്‍നിന്ന്‌ ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിക്കുന്നു.

എല്ലാ ജനാധിപത്യ വിശ്വാസികളെയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് ക‍ഴിയുന്നില്ല. ആറ് ദശാബ്ദം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍രൂപം മാത്രമാണ് ഇന്നത്തെ പാര്‍ട്ടിയെന്ന വസ്തുത ആദ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കണം.സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍വരെ കോണ്‍ഗ്രസ് വിടുന്നു.

തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിന്‍റെ പാതയിലാണ്‌ ഇന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര തുടങ്ങി കൊല്ലത്ത്‌ എത്തുമ്പോഴേക്കും ഗോവയില്‍ എട്ട്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും കോണ്‍ഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...