പുതിയ മദ്യ നയo ; സിപിഐയുടെ വിമർശനത്തെക്കുറിച്ച് അറിയില്ല – മന്ത്രി എം.വി.​ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍‌ : പുതിയ മദ്യ നയത്തില്‍ സി പി ഐയുടെ വിമര്‍ശനത്തെക്കുറിച്ച്‌ അറിയില്ലെന്ന് എക്സൈസ് മന്ത്രി എം.വി.​ഗോവിന്ദന്‍. മുന്നണിയില്‍ ഭിന്നതയില്ല. പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകും. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പോലെത്തന്നെയാണ് പ്രതിപക്ഷത്തിന്റെ മദ്യ നയത്തോടുമുള്ള വിമര്‍ശനം.

ഐടി പാര്‍ക്കുകളില്‍ അനുവദിക്കുന്ന മദ്യശാലകളില്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതല്‍ ഔട്ലെറ്റുകള്‍. ഇത് മദ്യപരുടെ നാടെന്ന വിമര്‍ശനം മാറ്റുമെന്നും എക്സൈസ് മന്ത്രി എം.വി.​ഗോവിന്ദന്‍ പറഞ്ഞു. കാര്‍ഷിക വിളകളില്‍ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ ആണ് പുതിയ മദ്യ നയത്തിലെ തീരുമാനം. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക.

സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്‌കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ എം വി ​ഗോവിന്ദന്‍ പറഞ്ഞിരുന്നു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിള്‍, തുടങ്ങിവയില്‍ നിന്നുള്ള ഉല്‍പാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതല്‍ മദ്യശാലകള്‍ വരുമെന്നും ബെവ്കോ ഔട്ട്ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...