തിരുവനന്തപുരം: വടകര എംഎല്‍എ കെകെ രമയുടെ കൈയില്‍ പ്ലാസ്റ്ററിട്ട ഡോക്ടര്‍ക്കെതിരെ നടപടി അനിവാര്യമാകുന്നു. കെ.കെ. രമ എംഎല്‍എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഇല്ലാത്ത പൊട്ടലിന് പ്ലാസ്റ്റര്‍ ഇട്ടുവെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്ക് എതിരെ നടപടി വേണമെന്നും എം വിഗോവിന്ദന് രമ മറുപടി നല്‍കി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി. ഇതോടെ വെട്ടിലാകുന്നത് ആരോഗ്യ വകുപ്പാണ്.
‘പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടത് എന്ന കാര്യം പുറത്ത് വന്ന വിവരമാണ്. പൊട്ടും പൊട്ടില്ലായ്മയും യഥാര്‍ഥത്തില്‍ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി പൊട്ടിയ കൈ എന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള നിലപാടാണ് അത്തരത്തില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നം. അത് ശരിയായ സമീപനമല്ല. പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോള്‍ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാല്‍ മതി’, എം വി ഗോവിന്ദന്‍ കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.
രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലര്‍ക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേശ്‌കുമാര്‍ നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രസംഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബര്‍ 17നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താന്‍ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. ആ സ്ത്രീയെ അഡ്‌മിറ്റ് ചെയ്യാന്‍ സര്‍ജറിയുടെ ചുമതലയുള്ള ഡോക്ടര്‍ വിസമ്മതിച്ചു. ഈ സ്ത്രീയില്‍ നിന്നു ഡോക്ടര്‍ 2000 രൂപ വാങ്ങി. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ താന്‍ തെളിവുകള്‍ കൊടുക്കാമെന്നും ഗണേശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള് ജനറല്‍ ആശുപത്രിയില്‍ പൊട്ടല്‍ ഇല്ലാത്ത എംഎല്‍എയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സമ്മതിക്കുന്നത്.
ഇതുകൊണ്ട് ഈ വിഷയത്തിലും ആരോഗ്യ വകുപ്പ് അന്വേഷണം നടത്തേണ്ട അവസ്ഥ വരും. ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ സംഘടന പോലും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രമയുടെ കൈയിലെ പ്ലാസ്റ്ററിന് പിന്നിലെ വസ്തുതയും സത്യവും പുറത്തു വരുന്നുമില്ല. രമയെ കടന്നാക്രമിക്കാനുള്ള വ്യാജ പ്രചരണമായി അത് മാറുകയും ചെയ്യുന്നു. പ്രതിപക്ഷ എംഎല്‍എയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇട്ടുവെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും തലവേദനയാകും. തിങ്കളാഴ്ച നിയമസഭ ചേര്‍ന്നാല്‍ ഈ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അപ്പോള്‍ ആരോഗ്യമന്ത്രിക്ക് മറുപടിയും പറയേണ്ടി വരും. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും രമ പരാതി നല്‍കി കഴിഞ്ഞു.
രമയുടെ കൈയില്‍ പൊട്ടലില്ലെന്നും പ്ലാസ്റ്റര്‍ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരില്‍ എക്‌സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നതെന്നും രമ പറഞ്ഞു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ തന്റെ കൈയില്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദ്ദേശിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. ആക്രമണത്തില്‍ പ്രതിയായ സച്ചിന്‍ദേവ് എംഎല്‍എ അടക്കം സമൂഹ മാധ്യമത്തില്‍ ഇത്തരം പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് കെ.കെ.രമ പ്രതികരണവുമായി എത്തിയത്.
കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടര്‍ പ്ലാസ്റ്ററിട്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു. തന്റെ എക്‌സ്‌റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത്. അതിന് ആരോഗ്യവകുപ്പ് മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് എംവി ഗോവിന്ദന്‍ കൈയ്ക്ക് പൊട്ടലില്ലെന്ന് വിശദീകരിച്ചത്. ഇതോടെ ഡോക്ടറുടെ പ്ലാസ്റ്ററിടലാണ് വിവാദത്തിലാകുന്നത്.
തന്നെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യം ആദ്യദിവസം കിട്ടിയിരുന്നില്ല. പിന്നീട് ദൃശ്യം പരിശോധിച്ചപ്പോഴാണ് ആസൂത്രിതമാണെന്നും ഗൂഢാലോചന ഉണ്ടെന്നും മനസിലാക്കിയത്. അഞ്ചാറുപേര്‍ ചേര്‍ന്ന് വലിച്ചു പൊക്കിയശേഷം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റപ്പോള്‍ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്ത് ചികില്‍സയ്ക്കായിപോയി. മരുന്നിട്ടശേഷം ജില്ലാ ആശുപത്രിയില്‍പോയി എക്‌സ്‌റേ എടുക്കാനും ആംബുലന്‍സില്‍പോകാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സില്‍പോയിരുന്നെങ്കില്‍ കഥ ഇനിയും മോശമാകുമായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നില്‍ വെച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാന്‍ നിര്‍ദ്ദേശിച്ചത്. മീഡിയയും ആ സമയം അവിടെ ഉണ്ടായിരുന്നു. കൈയ്ക്ക് പരുക്കില്ലാത്ത ആള്‍ക്ക് ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇടുമോയെന്ന് കെ.കെ.രമ ചോദിച്ചു.
‘ഇത്തരം സംവിധാനങ്ങളാണോ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികില്‍സ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല. ജോലികള്‍ ചെയ്യാന്‍ കഴിയില്ല. പരുക്കില്ലാത്ത രോഗിക്ക് പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കും’കെ.കെ.രമ പറഞ്ഞു. എക്‌സ്‌റേ എന്ന പേരില്‍ രേഖകള്‍ പ്രചരിക്കുന്നത് യഥാര്‍ഥമാണോ എന്ന് ആശുപത്രിയാണ് വ്യക്തമാക്കേണ്ടത്. സ്വകാര്യവിവരങ്ങള്‍ പുറത്തുപോകുന്നത് ശരിയല്ല. അങ്ങനെ പോയെങ്കില്‍ ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമാക്കണം. വലിയ പൊട്ടലേ എക്‌സ്‌റേയില്‍ കാണൂ ചെറിയ പൊട്ടല്‍ കാണില്ല എന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. പൊട്ടല്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല. ചതവുണ്ടെന്നും പരുക്കുണ്ടെന്നും പറഞ്ഞു. കൂടുതല്‍ മോശമാകാതിരിക്കാന്‍ പ്ലാസ്റ്റര്‍ ഇടണമെന്നു പറഞ്ഞുവെന്നും രമ വിശദീകരിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamediane[email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033